ബംഗളൂരുവില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍; 50 ലക്ഷം രൂപ മോചനദ്രവ്യം നല്‍കി രക്ഷിക്കണമെന്ന് ശരത്ത് വാട്‌സ്ആപ് വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ച നി​ല​യി​ൽ. കെം​ഗേ​രി സ്വ​ദേ​ശി​യാ​യ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി ശ​ര​ത്ത്(19) ആ​ണ് മ​രി​ച്ച​ത്. 50 ല​ക്ഷം രൂ​പ മോ​ച​ന​ദ്ര​വ്യം ന​ൽ​കി ര​ക്ഷി​ക്ക​ണ​മെ​ന്ന് ശ​ര​ത്ത് വാ​ട്സ്ആ​പ് വീ​ഡി​യോ​യി​ലൂ​ടെ അ​ഭ്യ​ർ​ത്ഥി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ശ​ര​ത്തി​നെ അ​ജ്ഞാ​ത​ർ സംഘം ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. റോ​യ​ൽ എ​ൻ​ഫീ​ൻ​ഡ് ക്ലാ​സി​ക്ക് വാ​ങ്ങി​യ സ​ന്തോ​ഷം സൃ​ഹ​ത്തു​ക​ൾ​ക്കൊ​പ്പം പ​ങ്കു​വ​യ്ക്കാ​ൻ പോ​യ ശ​ര​ത്ത് പി​ന്നീ​ട് മ​ട​ങ്ങി​വ​ന്നി​ല്ല. ഇ​തി​നു​ശേ​ഷ​മാ​ണ് മോ​ച​ന​ദ്ര​വ്യം കൊ​ടു​ത്തു ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള വീ​ഡി​യോ എ​ത്തി​യ​ത്. ശ​ര​ത്തി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ലോ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​ക്കാ​നാ​യി​ല്ല.

ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​നാ​യ ശ​ര​ത്ത് ആ​ചാ​ര്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ര​ണ്ടാം​വ​ർ​ഷ ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യിരുന്നു.

Related posts