ഷെയ്നിനോട് യാതൊരു വിരോധവുമില്ലെന്നും പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന് മാത്രമാണ് താൻ ചിന്തിക്കുന്നതെന്നും വെയിലിന്റെ ചിത്രീകരണം പൂർത്തിയാക്കാൻ ഷെയ്ൻ സഹകരിക്കണമെന്നും സംവിധായകൻ ശരത്. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്.
ഷെയ്നിന്റെ ഭാഗത്ത് നിന്നും സിനിമ നടക്കണമെന്ന് തന്നെയാണ് പ്രതികരണം. ഫെഫ്ക്ടയും കൂടെ നിൽക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്. അതിനാൽ സിനിമ നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ആറ് വർഷത്തെ സ്വപ്നവും അധ്വാനവുമാണ് ഈ സിനിമ. നിലവിലെ പ്രശ്നങ്ങളൊന്നും സിനിമയെ ബാധിക്കില്ല. വ്യക്തിപരമായി ഷെയ്നുമായി യാതൊരു പ്രശ്നങ്ങളുമില്ല. ശരത് പറഞ്ഞു.