ചെന്നൈ: ചെക്ക് കേസിൽ തമിഴ് നടൻ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വർഷം തടവ് ശിക്ഷ. മദ്രാസ് ഹൈക്കോടതിയുടേതാണ് നടപടി.
സിനിമ നിർമാണത്തിന് പണം കടമായി നൽകുന്ന റാഡിയന്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് ശരത് കുമാറിന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് കമ്പനി പണം വാങ്ങിയിരുന്നു.
ഇതിന് പകരമായി തീയതി ചേർക്കാത്ത ചെക്കുകൾ ശരത് കുമാർ നൽകുകയും ചെയ്തു. ഈ ചെക്കുകൾ മടങ്ങിയതോടെയാണ് റാഡിയൻസ് മീഡിയ കമ്പനി കേസ് നൽകിയത്.
വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശരത് കുമാറിന്റെ ഓഫീസ് അറിയിച്ചു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലും ശരത് കുമാർ നിർണായക സാന്നിധ്യമായിരുന്നു.
ചെക്കുകൾ മടങ്ങി, കമ്പനി കേസ് നൽകി! ചെക്ക് കേസിൽ തമിഴ് നടൻ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വർഷം തടവ് ശിക്ഷ
