മുംബൈ: എൻസിപി ശരത് പവാർ വിഭാഗത്തിനു പുതിയ തെരഞ്ഞടുപ്പു ചിഹ്നം അനുവദിച്ചു. കാഹളം മുഴക്കുന്ന പുരുഷനാണു പുതിയ ചിഹ്നം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ പുതിയ ചിഹ്നത്തിൽ നേരിടുമെന്ന് ശരത് പവാർ വിഭാഗം നേതാക്കൾ അറിയിച്ചു. മഹാരാഷ്ട്രയിലെ എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും ഗ്രൂപ്പിന് ഇതേ ചിഹ്നം തന്നെയാണ് നല്കിയിരിക്കുന്നത്.
എൻസിപിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്കും പാർട്ടിയുടെ പേരും തെരഞ്ഞെടുപ്പ് കമ്മീഷൻ അജിത് പവാർ പക്ഷത്തിന് അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശരത് പവാർ പക്ഷത്തിനു പുതിയ ചിഹ്നം അനുവദിച്ചത്.
ചിഹ്നം ലഭിച്ചതിന് പിന്നാലെ സഹ്യാദ്രിയുടെ അകമ്പടിയോടെ കാഹളനാദം ഭാരതത്തിൽ എന്നും മുഴങ്ങുമെന്ന് ശരദ് പവാർ പക്ഷം എക്സിൽ കുറിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ഐക്യത്തോടെ മഹാരാഷ്ട്ര ഡൽഹിയുടെ സിംഹാസനം കീഴടക്കുമെന്നും അവർ കൂട്ടിച്ചേർത്തു
"एक तुतारी द्या मज आणुनि
— Nationalist Congress Party – Sharadchandra Pawar (@NCPspeaks) February 22, 2024
फुंकिन मी जी स्वप्राणाने
भेदुनि टाकिन सगळी गगने
दीर्घ जिच्या त्या किंकाळीने
अशी तुतारी द्या मजलागुनी!"
“महाराष्ट्राच्या इतिहासात छत्रपती शिवरायांच्या शौर्यानं ज्या तुतारीने दिल्लीच्या तख्ताच्याही कानठळ्या बसवल्या होत्या, तीच 'तुतारी' आज निवडणूक चिन्ह… pic.twitter.com/LsgvjlWzuN