മുംബൈ: ഇന്ത്യ മുന്നണിയെ അന്പരപ്പിലാക്കി ശരദ് പവാറിന്റെ അപ്രതീക്ഷിത നീക്കം. മഹാരാഷ്ട്രയിലെ ഭരണപക്ഷ നേതാക്കളെ പവാർ അത്താഴ വിരുന്നിന് ക്ഷണിച്ചതാണ് ആശ്ചര്യം ഉണർത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെയാണ് അത്താഴ വിരുന്നിന് ക്ഷണിച്ചത്.
ഞായറാഴ്ച സർക്കാർ പരിപാടിക്കായി എത്തുന്ന ഈ നേതാക്കളെ പവാർ ബരാമതിയിലെ വസതിയിലേക്കാണു ക്ഷണിച്ചത്. പവാറിന്റെ പുതിയ നീക്കത്തിന് പിന്നിൽ മകൾ സുപ്രിയ സുലേയാണെന്നാണ് അഭ്യൂഹം.
നിലവിൽ ബാരാമതിയിലെ എംപിയാണ് ശരദ് പവാറിന്റെ മകൾ സുപ്രിയ. വരുന്ന തെരഞ്ഞെടുപ്പിൽ സുപ്രിയയ്ക്കെതിരേ അജിത് പവാറിന്റെ ഭാര്യയെ എൻഡിയെ പരിഗണിക്കുന്നതായാണ് വിവരം. ഇതിനിടെയാണ് ശരദ് പവാറിന്റെ അപ്രതീക്ഷിത നീക്കം.