മുക്കം : ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ യുവാക്കള്‍ ഡ്രോണ്‍ കണ്ടതോടെ കാരംസ് ബോര്‍ഡുമായി ഓടിയൊളിക്കുന്ന ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡയയിലെ ഹീറോ !
എന്നാല്‍ ആ ചിത്രം യഥാർഥത്തില്‍ പോലീസിന്റെ ഡ്രോണ്‍ കണ്ട് ഓടുന്നവരുടേതല്ല… ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന മുന്നറിയിപ്പിനായി ചിത്രീകരിച്ച ദൃശ്യമാണിപ്പോള്‍ സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുന്നത്.
കോഴിക്കോട് മലയമ്മ സ്വദേശി ശരത് ആലിന്തറയാണ് ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായത്. സ്വന്തമായി കാമറയുമായി ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് ശരത് മനസിലുദിച്ച ആശയം കാമറയിലൂടെ പകര്‍ത്തിയത്.
ലോക്ക് ഡൗൺ കാലത്തു അധികൃതരുടെ നിർദ്ദേശം ലംഘിച്ച് പുറത്തു അലഞ്ഞു നടക്കുന്നവരെ പിടികൂടാൻ പോലീസ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ശരത് സ്വന്തമായി ഒരു ദൃശ്യം ആവിഷ്കരിച്ചത്. ഡ്രോണ്‍ പറന്ന് വരുന്നതും കാരംസ് കളിയിലേര്‍പ്പെട്ട യുവാക്കള്‍ ഓടിയൊളിക്കുന്നതും ഉള്‍പ്പെടെ ഒറ്റ ക്ലിക്കില്‍ പകര്‍ത്താന്‍ ശരത് തീരുമാനിച്ചു.
സുഹൃത്തുക്കളായ പ്രണവ്,അരുൺ,ആദർശ്,അഭയ് എന്നിവരുടെ സഹായത്തോടെ ശരത് ഈ ചിത്രം കാമറയിലേക്ക് ഒപ്പിയെടുത്തു . ചിത്രം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ശരത് ആലിൻതറയെന്ന ഫോട്ടോഗ്രാഫർ സോഷ്യൽ മീഡിയയിൽ ഹീറോ ആയി.
ലോക്ക്ഡൗൺ മുന്നറിയിപ്പിന്റെ അടിക്കുറിപ്പോടെ കോഴിക്കോട് സിറ്റി പോലീസ് ചിത്രം ഫേസ്ബുക് പേജിൽ ഷെയർ ചെയ്തു. തൊട്ടുപിന്നാലെ ഇത് വൈറലാവുകയും ചെയ്തു.
വളരെ മുൻപുതന്നെ ഫോട്ടോഗ്രാഫിയിലൂടെ കഴിവുതെളിയിച്ച ശരത് നിലവിൽ സ്റ്റിൽ ഫോട്ടോഗ്രാഫിയും വീഡിയോഗ്രഫിയുമായി റെയിൻബോ മീഡിയ എന്ന സ്ഥാപനം നടത്തിവരികയാണ്.
മുൻപ് മൂന്ന് വർഷത്തോളം കാലിക്കട്ട് യൂണിവേഴ്സിറ്റി എഡ്യൂക്കേഷണൽ മൾട്ടി മീഡിയ റിസേർച് സെന്ററിൽ ജോലി ചെയ്തതിനു പുറമെ ദൃശ്യമാധ്യമ രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് ശരത് .
ഈ ലോക്ക് ഡൗൺ കാലത്തു കൊടുവള്ളി പോലീസിന് വേണ്ടി ഡ്രോൺ പറത്താനും മുന്പിലുണ്ടായിരുന്നു ശരത് ആലിൻതറയെന്ന ഈ ഛായാഗ്രാഹകൻ .