ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഹോക്കി നായകന് സര്‍ദാര്‍ സിംഗ് 13 അംഗ ഹോക്കി ഇന്ത്യ സെലക്ഷന് കമ്മിറ്റിയില്‍. ബി.പി. ഗോവിന്ദയാണ് സമിതിയുടെ തലവന്‍. 2020 ഒളിമ്പിക്സ് വരെ ഇന്ത്യന്‍ ടീമിനൊപ്പം തുടരാന്‍ താത്പര്യം പ്രകടിപ്പിച്ച സര്‍ദാര്‍ സിംഗ് കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസിലെ
മോശം പ്രകടനത്തെത്തുടര്‍ന്ന് വിരമിക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ഹോക്കി ഇന്ത്യയുടെ സെലക്ഷന് കമ്മിറ്റിയില്‍ അംഗമായ വിവരം മുന്‍ നായകന് സ്ഥിരീകരിച്ചു. ഹോക്കി ഇന്ത്യയുടെ തീരുമാനം താന്‍ സ്വീകരിച്ചെന്നും ഇത് തനിക്കു പുതിയ വെല്ലുവിളിയാണെന്നും തനിക്കു കഴിയുന്നതുപോലെ ഇന്ത്യന്‍ ഹോക്കിക്കായി പ്രവര്‍ത്തിക്കാന്‍ തത്പരനാണെന്നും അദ്ദേഹം പറഞ്ഞു.