ഡിസ്‌ക്കൗണ്ട് ഓഫര്‍ വിനയായി! സാരിക്കടയില്‍ നിന്ന് ആളെ ഒഴിപ്പിക്കാന്‍ പോലീസ് വേണ്ടി വന്നു; വാരണാസിയില്‍ നടന്ന രസകരമായ സംഭവം ഇങ്ങനെ

Shilk sharies display in a shop .PHOTO- SUKANTA MUKHERJEEകച്ചവടം കുറയുന്നു എന്ന് തോന്നുമ്പോള്‍ അത്യാകര്‍ഷകമായ ഓഫറുകള്‍ നല്‍കി ആളുകളെ ആകര്‍ഷിക്കുക എന്നത് കച്ചവട തന്ത്രത്തിന്റെ ഭാഗമാണ്. അതിലൊന്നാണ് ഡിസ്‌ക്കൗണ്ടുകള്‍ നല്‍കി ആളുകളെ അടുപ്പിക്കുന്നത്. എന്നാല്‍ ഒരു ഡിസ്‌ക്കൗണ്ട് നല്‍കിയതിന്റെ പേരില്‍ പോലീസിടപെട്ട് തുണിക്കടയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടി വരിക എന്നു പറഞ്ഞാല്‍ അവിടെ എന്താണ് നടന്നതെന്ന സംശയം ഉടലെടുക്കുക സ്വാഭാവികം. വാരണാസിയിലെ ഒരു കടയുടെ മുന്നിലെ ആള്‍ക്കൂട്ടത്തെ ഒഴിപ്പിയ്ക്കാന്‍ ഒടുവില്‍ പോലീസ് വരേണ്ടി വന്നു. ഉത്തര്‍പ്രദേശിലെ മെഹ്മൂര്‍ഗഞ്ചില്‍ ആണ് സംഭവം.

ഒരു രൂപയ്ക്ക് ഒരു സാരി എന്ന ഓഫര്‍ ആണ് ആ കടയില്‍ പ്രഖ്യാപിച്ചിരുന്നത്. പഴയ സ്‌റോക്ക് വിറ്റഴിയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഓഫറുമായി കടയുടമ മുന്നോട്ടു വന്നത്. നൂറു കണക്കിന് സ്ത്രീകളാണ് രാവിലെ മുതല്‍ കടയിലേയ്ക്ക് ഇരച്ചുകയറി. കടയ്ക്കുള്ളില്‍ ആളുകള്‍ നിറഞ്ഞതോടെ സ്ത്രീകള്‍ റോഡിലിറങ്ങി ക്യൂ നില്‍പ്പായി. അതോടെ മണിക്കൂറുകളോളം ഗതാഗതം കുരുക്കിലായി. ഒടുവില്‍ പ്രശ്‌നം പരിഹരിയ്ക്കാന്‍ പോലീസ് സംഘം എത്തുകയായിരുന്നു. ഓഫറുമായി ബന്ധപ്പെട്ട് ചില കണ്‍ഫ്യൂഷനും ഉണ്ടായതോടെ ആകെ പ്രശ്‌നമായി. അഞ്ഞൂറ് രൂപയ്ക്ക് മറ്റെന്തെങ്കിലും ചെയ്യുന്നവര്‍ക്കാണ് ഒരു രൂപയ്ക്ക് മറ്റൊരു സാരി നല്‍കിയത്. സംഗതി കൈവിട്ടു പോയതോടെ ഓഫര്‍ പിന്‍ വലിയ്ക്കുകയായിരുന്നു.

Related posts