റാഞ്ചി: ഭർത്താവ് പുതിയ സാരി വാങ്ങി നൽകാത്തതിനെത്തുടർന്നു യുവതി ആത്മഹത്യ ചെയ്തു. സെൻഡോ ദേവി എന്ന ഇരുപത്തിയാറുകാരിയാണു ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്.
ജാർഖണ്ഡിലെ ദുംക ജില്ലയിലെ ബാഗ്ജോപ ഗ്രാമത്തിലാണു സംഭവം. ദസറ ആഘോഷങ്ങളിൽ ധരിക്കാൻ സെൻഡോ ദേവി പുതിയ സാരി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ട്രാക്ടർ ഡ്രൈവറായ ഭർത്താവിനു സാരി വാങ്ങാൻ കഴിഞ്ഞില്ല. ഇതാണു യുവതിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. പുതിയ സാരി കിട്ടാത്തതില്‍ യുവതി വിഷമിച്ചിരുന്നതായി ബന്ധുക്കളും പറഞ്ഞു. ദന്പതികൾക്കു രണ്ടു കുട്ടികളാണുള്ളത്.