ശ്രീനഗർ; രഞ്ജി ട്രോഫിയിലെ മിന്നും ബാറ്ററായ സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കാഷ്മീരിൽ ഞായറാഴ്ചയായിരുന്നു വിവാഹച്ചടങ്ങുകൾ.
കാഷ്മീരിലെ ഷോപിയാൻ ജില്ലയിൽ നിന്നുള്ള യുവതിയാണ് മുംബൈ സ്വദേശിയായ 25-കാരൻ ഖാന്റെ വധു. ഇരുവരുടെയും ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചു. വിവാഹച്ചടങ്ങുകളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
രഞ്ജി ട്രോഫി സീസണുകളിൽ തുടർസെഞ്ചുറികൾ നേടിയിട്ടും ഇന്ത്യൻ ടീമിൽ ഇടംനേടാൻ സാധിക്കാത്ത വ്യക്തിയാണ് ഖാൻ. താരത്തെ ദേശീയ ടീമിൽ ഉൾപ്പെടുത്താതിരുന്നത് സാമൂഹ്യമാധ്യമങ്ങളിൽ വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.