ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സ​ർ​ഗ​ശേ​ഷി വ​ള​ർ​ത്ത​ണം; എ​ല്ലാ​വ​രേ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ജ​ന​കീ​യ വി​ദ്യാ​ഭ്യാ​സ​മാ​ണു  വേണ്ടതെന്ന് മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥ്

സ്വ​ന്തം ലേ​ഖ​ക​ൻ


തൃ​ശൂ​ർ: ഭി​ന്ന​ശേ​ഷി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗ​ശേ​ഷി​യും പ​ഠ​ന​ശേ​ഷി​യും ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ​കൂ​ടി സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ തൃ​ശൂ​രി​ൽ ന​ട​ത്തു​ന്ന ’അ​വ​സ​ര​ങ്ങ​ളു​ടെ ആ​ഘോ​ഷ’​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്കു​കൂ​ടി സ്വീ​കാ​ര്യ​മാ​യ വി​ദ്യാ​ഭ്യാ​സ പാ​ഠ്യ​പ​ദ്ധ​തി​യാ​ണു ന​മു​ക്കു വേ​ണ്ട​ത്. അ​വ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്കു വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​ര​ണം. എ​ല്ലാ​വ​രേ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ജ​ന​കീ​യ വി​ദ്യാ​ഭ്യാ​സ​മാ​ണു ന​മു​ക്കു​വേ​ണ്ട​ത്. ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​യെ അ​ടി​ച്ചും ശ​കാ​രി​ച്ചും പ​ഠി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം​പോ​ലും ഇ​ല്ലാ​താ​കും.

ഓ​രോ കു​ട്ടി​യും സ്വ​ന്തം ക​ഴി​വു​ക​ളി​ൽ മി​ക​വു പ്ര​ക​ട​മാ​ക്കു​ന്പോ​ഴാ​ണ് ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കു​ക. മാ​താ​പി​താ​ക്ക​ൾ​ക്കും അ​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ ഡി​സെ​ബി​ലി​റ്റി ബോ​ർ​ഡം​ഗം ജി. ​വി​ജ​യ​രാ​ഘ​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ​ഐ​പി​എം​ആ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​ബി. മു​ഹ​മ്മ​ദ് അ​ഷീ​ൽ, ഡി​പി​സി അം​ഗം വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ മ​ഞ്ജു​ള അ​രു​ണ​ൻ, ഡോ. ​സി​ന്ധു വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ൻ, ക​ല്ലേ​റ്റു​ങ്ക​ര​യി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് അ​വ​സ​ര​ങ്ങ​ളു​ടെ ആ​ഘോ​ഷം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​താ​ദ്യ​മാ​യാ​ണ് സെ​മി​നാ​റു​ക​ളും പ്ര​ദ​ർ​ശ​ന​വും പ​രി​ശോ​ധ​ന​യും അ​ട​ക്ക​മു​ള്ള പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ സ​മാ​പി​ക്കും.

Related posts