കൊച്ചി: ശബരിമലയിൽ പോകാനൊരുങ്ങുന്ന സ്ത്രീകളെ ബിജെപി തടയില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. പക്ഷേ ഹിന്ദുവിശ്വാസികളായ സ്ത്രീകൾ ആരും ശബരിമലയിൽ പോകുമെന്നു തോന്നുന്നില്ലെന്നും രമേശ് പറഞ്ഞു.
ഹിന്ദുവിശ്വാസികളായ സ്ത്രീകളാരും ശബരിമലയിൽ പോകുമെന്നു തോന്നുന്നില്ല. ടൂറിസ്റ്റ് കേന്ദ്രമായി കരുതുന്നവർ പോയേക്കും. അതുകൊണ്ടാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് തന്റെ വീട്ടിൽനിന്ന് ആരും പോകില്ലെന്നു പറഞ്ഞത്. വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നില്ല. പരന്പാരഗത വിശ്വാസം സംരക്ഷിക്കാനാണ് ഈ സമരം. വിശ്വാസികളുടെ കൂടെയാണു ഭരണകൂടം നിലനിൽക്കേണ്ടതെന്നും രമേശ് പറഞ്ഞു.
അവിശ്വാസികളെ ക്ഷേത്രത്തിലെത്തിക്കാൻ അത്യധ്വാനം ചെയ്യുന്ന സർക്കാർ ആദ്യം വിശ്വാസികളായ ഹിന്ദുക്കൾക്കു ശബരിമലയിൽ പോയി തൊഴാൻ സൗകര്യമൊരുക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.