ഇ​ന്ന​ലെ വ​രെ സി​പി​എ​മ്മി​നെ കൊ​ത്തി​വ​ലി​ച്ചവൻ; സ​രി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന സി​പി​എ​മ്മി​നോ​ട്  ല​ജ്ജ തോ​ന്നു​ന്നു​വെ​ന്ന് കെ.​ സു​ധാ​ക​ര​ൻ

തൃ​ശൂ​ർ: സ​രി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന സി​പി​എ​മ്മി​നോ​ട് ല​ജ്ജ തോ​ന്നു​ന്നു​വെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. പി ​സ​രി​നെ പി​ന്തു​ണ​യ്ക്കാ​ൻ സി​പി​എം തീ​രു​മാ​നി​ച്ചാ​ൽ അ​വ​ർ​ക്ക് എ​ന്ത് വൃ​ത്തി​കേ​ടും കാ​ണി​ക്കാ​ൻ പ​റ്റു​മെ​ന്നാ​ണ് അ​ർ​ഥമെ​ന്നും സു​ധാ​ക​ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ന്ന​ലെ വ​രെ സി​പി​എ​മ്മി​നെ കൊ​ത്തി​വ​ലി​ച്ച നാ​വാ​ണ് പി. ​സ​രി​ന്‍റേ​തെ​ന്നും അ​തെ​ടു​ത്ത് വാ​യി​ൽ വയ്ക്കു​ന്ന​ത് സി​പി​എ​മ്മി​ന്‍റ ഗ​തി​കേ​ടാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. സ​രി​നെ സ്ഥാ​നാ​ർ​ഥിയാ​ക്കാ​നു​ള്ള നീ​ക്കം സി​പി​എ​മ്മി​ന്‍റെ ഗ​തി​കേ​ടാ​ണെ​ന്നും കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
ചേ​ല​ക്ക​ര​യി​ൽ എ​ൻ.​കെ.​സു​ധീ​ർ മ​ത്സ​രി​ക്കു​ന്ന​ത് ഒ​രു വി​ഷ​യ​മ​ല്ലെ​ന്നും കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

എ​ൻ.​കെ.​ സു​ധീ​ർ ആ​ടിയു​ല​ഞ്ഞ് നി​ൽ​ക്കു​ന്ന ആ​ളാ​ണ്. സു​ധീ​റി​ൽ ഞ​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ​യു​മി​ല്ല. കോ​ണ്‍​ഗ്ര​സി​നെ പോ​ലു​ള്ള പാ​ർ​ട്ടി​യി​ൽ ഇ​തു​പോ​ലു​ള്ള ആ​ളു​ക​ൾ ഉ​ണ്ടാ​കും. സ്വാ​ർ​ഥ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല എ​ന്ന് പ​റ​യു​ന്പോ​ൾ ആ​രെ​ങ്കി​ലും കൊ​ടു​ക്കു​ന്ന ഓ​ഫ​ർ സ്വീകരിച്ചു പു​റ​ത്തു​പോ​കും. കോ​ണ്‍​ഗ്ര​സി​നോ​ട് ആ​ഭി​മു​ഖ്യം ഉ​ണ്ടെ​ങ്കി​ൽ കോ​ണ്‍​ഗ്ര​സി​ൽ നി​ൽ​ക്ക​ണം.

പോ​കു​ന്ന​വ​ർ പോ​ക​ട്ടെ​യെ​ന്ന് പ​റ​യാ​ൻ അ​ല്ലാ​തെ ആ​രെ​യും പി​ടി​ച്ചു​കെ​ട്ടി നി​ർ​ത്താ​ൻ പ​റ്റി​ല്ല. സ​രി​ന്‍റെ കാ​ര്യം സ​രി​ൻ ആ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്.സ​രി​ൻ പോ​ക​രു​ത് എ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ ആ​ഗ്ര​ഹം.​ആ കാ​ര്യം ഞ​ങ്ങ​ൾ സ​രി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പാ​ർ​ട്ടി വി​രു​ദ്ധ​ത ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കും. ഉ​ണ്ടെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കും വി​ട്ടു​പോ​കു​ന്ന ആ​ൾ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ത്തി​ട്ടും കാ​ര്യ​മി​ല്ല. പ​ർ​ട്ടി​ത​ല​ത്തി​ൽ ച​ർ​ച്ച​ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ക്കും.

സ​രി​ന് പോ​യെ മ​തി​യാ​കു എ​ന്നു പ​റ​ഞ്ഞാ​ൽ എ​ന്തു പ​റ​യാ​നാ​ണ്. ആ​രും അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്ന് ഇ​ത് പ്ര​തീ​ക്ഷി​ച്ചി​ല്ല. എ​ല്ലാ​വ​രെ​യും സ്ഥാ​നാ​ർ​ഥിയാ​ക്കാ​ൻ പ​റ്റി​ല്ല. ഈ ​പാ​ർ​ട്ടി​യു​ടെ പ്ര​ത്യേ​ക​ത അ​താ​ണ്. രാ​ഹു​ലി​നെ സ്ഥാ​നാ​ർ​ഥിയാ​ക്കാ​നു​ള്ള എ​ല്ലാ യോ​ഗ്യ​ത​യും ഉ​ണ്ട്. ആ​രെ​യും ആ​ശ്ര​യി​ച്ച​ല്ല പാ​ല​ക്കാ​ട്ടെ വി​ജ​യം. അ​ത് ജ​ന​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​ണ്. നേ​താ​ക്ക​ൾ​ക്ക് അ​തി​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ആ​വി​ല്ല.

Related posts

Leave a Comment