ഷാ​ഫി​ക്ക് സി​പി​എം വോ​ട്ടു​ക​ൾ കൊ​ടു​ത്തു എ​ന്ന​ല്ല സി​പി​എ​മ്മി​ന് കി​ട്ടേ​ണ്ട മ​തേ​ത​ര വോ​ട്ടു​ക​ൾ ഷാ​ഫി​ക്ക് ല​ഭി​ച്ചു എ​ന്നാ​ണ് പ​റ​ഞ്ഞ​ത്: സി​പി​എം വോ​ട്ട് ​മ​റി​ച്ചെ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ തി​രു​ത്തു​മാ​യി സ​രി​ൻ

പാ​ല​ക്കാ​ട്: സി​പി​എം വോ​ട്ടു​മ​റി​ച്ചെ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ തി​രു​ത്തു​മാ​യി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​പി. സ​രി​ൻ. സി​പി​എം ഷാ​ഫി​ക്ക് വോ​ട്ടു​ക​ൾ കൊ​ടു​ത്തു എ​ന്ന​ല്ല താ​ൻ പ​റ​ഞ്ഞ​ത്, സി​പി​എ​മ്മി​ന് കി​ട്ടേ​ണ്ട മ​തേ​ത​ര വോ​ട്ടു​ക​ൾ ഷാ​ഫി​ക്ക് ല​ഭി​ച്ചു എ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ന്ന് സ​രി​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു വോ​ട്ടു​ക​ൾ ല​ഭി​ച്ച​തു​കൊ​ണ്ടാ​ണ് ഷാ​ഫി പ​റ​മ്പി​ൽ വി​ജ​യി​ച്ച​ത് എ​ന്നാ​യി​രു​ന്നു സ​രി​ന്‍റെ പ​രാ​മ​ർ​ശം. ക​ഴി​ഞ്ഞ ത​വ​ണ ഇ​ട​തുപ​ക്ഷം ഷാ​ഫി​യെ നി​ഷേ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​കി​ൽ ബി​ജെ​പി ജ​യി​ച്ചേ​നെ. ഷാ​ഫി​ക്ക് ക​ഴി​ഞ്ഞ ത​വ​ണ കി​ട്ടി​യ ഇ​ട​തു വോ​ട്ടു​ക​ൾ ഇ​ത്ത​വ​ണ നി​ഷേ​ധി​ക്കു​മെ​ന്ന് സ​രി​ൻ പ​റ​ഞ്ഞു.

അ​ന്ന് മ​ത്സ​രി​ച്ച ഇ​ട​തു സ്ഥാ​നാ​ർ​ഥി സി. ​പി. പ്ര​മോ​ദി​ന്‍റെ രാ​ഷ്ട്രീ​യ നേ​രി​നെ​യാ​ണ് ഷാ​ഫി പ​റ​മ്പി​ൽ വ​ഞ്ചി​ച്ച​ത്. അ​തി​ൽ പ്ര​മോ​ദി​ന് തെ​ല്ലും കു​റ്റ​ബോ​ധ​മി​ല്ല. അ​തി​നു​ള്ള ക​ണ​ക്ക് തീ​ർ​ക്കാ​ൻ ഇ​ട​തു പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ങ്ങി ക​ഴി​ഞ്ഞു​വെ​ന്നും സ​രി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. സി.​പി പ്ര​മോ​ദി​നെ ഒ​പ്പം നി​ർ​ത്തി​യാ​യി​രു​ന്നു സ​രി​ന്‍റെ പ്ര​തി​ക​ര​ണം.

Related posts

Leave a Comment