തിരുവനന്തപുരം: സരിന് പോകരുതെന്നാണ് ആഗ്രഹം, അക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് സുധാകരൻ. പി.സരിന്റെ പത്രസമ്മേളനത്തില്‍ പാര്‍ട്ടി വിരുദ്ധത ഉണ്ടായോയെന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ പ്രതികരിച്ചു.
എന്നാല്‍ സരിന്റെ കാര്യം അദ്ദേഹം തന്നെ തീരുമാനിക്കട്ടെ. പാര്‍ട്ടി വിട്ടുപോകുന്ന ആള്‍ക്കെതിരേ നടപടിയെടുത്തിട്ട് കാര്യമില്ലല്ലോയെന്നും സുധാകരന് പറഞ്ഞു.
ചേലക്കരയിൽ ഡിഎംകെ സ്ഥാനാർഥിയാകാൻ എഐസിസി അംഗം എൻ.കെ. സുധീർ ഇന്ന് രാജിവെക്കുമെന്ന വാർത്തകളോടും സുധാകരൻ പ്രതികരിച്ചു. സുധീര്‍ നേരത്തേ തന്നെ കാലിടറി നില്ക്കുന്ന ആളാണ്. സ്വാര്‍ഥതാത്പര്യം സംരക്ഷിക്കാന്‍ വേണ്ടി നിലകൊള്ളുന്നവര്‍ ആരെങ്കിലും കൊടുക്കുന്ന ഓഫറില്‍ വീഴും.
കോണ്‍ഗ്രസിനോട് ആഭിമുഖ്യമുള്ളവര്‍ പാര്‍ട്ടിയില്‍ നില്ക്കും. അല്ലാത്തവര്‍ പോകട്ടെ, ആരെയും പിടിച്ചുകെട്ടി നിര്ത്താനാവില്ലല്ലോയെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.