
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം യുഎസിന്റെ സെറീന വില്യംസിന്. കരിയറിലെ 23ാം ഗ്ലാൻസ്ലാം നേടി ചരിത്ര നേട്ടമാണ് സെറീന മെൽബണിലെ റോഡ് ലേവർ അരീനയിൽ കുറിച്ചത്. ആധുനീക ടെന്നീസിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം നേടുന്ന താരമാണ് സെറീന. സഹോദരിമാരുടെ പോരാട്ടത്തിൽ വീനസ് വില്യംസിനെ 64, 64 നാണ് സെറീന പരാജയപ്പെടുത്തിയത്.