കൊച്ചി: സ്വര്‍ണക്കടത്തിലെ പ്രതി സരിത്ത് ഉന്നയിച്ച ഭീഷണി പരാതിയില്‍ ജയില്‍ വകുപ്പ് മേധാവി ഇന്നു കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന മൊഴി നല്കാന് പൂജപ്പുര ജയില്‍ അധികൃതര്‍ ഭീഷണപ്പെടുത്തിയെന്നാണ് സരിത്തിന്റെ പരാതി.
എന്‍ഐഎ കോടതി സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ കോടതി ജയില്‍ വകുപ്പ് തലവനോട് റിപ്പോര്‍ട്ട് തേടിയത്. ഈ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണ് കോടതി തുടര്‍നടപടി സ്വീകരിക്കുക.
ദിവസങ്ങളോളം ഉറങ്ങാന്‍ അനുവദിക്കാതെ ജയില്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദത്തിലാക്കിയെന്നാണ് സരിത്ത് കോടതിയ്ക്ക് മൊഴി നല്‍കിയിട്ടുള്ളത്.
പൂജപ്പുര ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള മൂന്ന് പോലീസുകാര്‍ ജയിലില്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായിട്ടാണ് മൊഴി.
ജയിലിലെ പീഡനത്തെക്കുറിച്ചു ജയിലില്‍ കാണാനെത്തിയ അമ്മയോടും സഹോദരിയോടും സരിത്ത് അറിയിച്ചിരുന്നു. തുടര്‍ന്നാണ് സരിത്തിന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന് എന്‍ഐഎ കോടതിയെ സമീപിച്ചത്.