പുതുതായി ഒന്നും പറയാനില്ല! സരിതയുടെ പുതിയ ആരോപണങ്ങള്‍; സോളാര്‍ക്കേസില്‍ ഉമ്മന്‍ ചാണ്ടി ഹാജരായി

sarithaകൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്ക് പുതുതായി ഒന്നും പറയാനില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ന് രാവിലെ സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റീസ് ജി.ശിവരാജന്‍ മുമ്പാകെ ഹാജരാകുന്നതിന് എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

സോളാര്‍ കമ്മീഷന്റെ കാലാവധി അവസാനിക്കാനിരിക്കെ ചില കാര്യങ്ങളില്‍ കൂടി വിശദീകരണം തേടാനാണ് ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കുന്നത്. ഇതിന് മുമ്പ് ഒരു തവണ കമ്മീഷന്‍ ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍, ഇതിനുശേഷം സരിത നായര്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിക്ക് നോട്ടീസ് നല്‍കി വിസ്തരിക്കാനായി വിളിച്ചത്.

Related posts