തിരുവനന്തപുരം: സരിതയുടെ പരാതിയിൽ കേസെടുക്കുന്നത് പ്രാഥമിക അന്വേഷണത്തിന് ശേഷം. ഇതിനു മുന്പ് പൊതു അന്വേഷണം നടത്തും. പ്രത്യേകം അന്വേഷണം ഉണ്ടാകില്ല. സർക്കാരിന് ലഭിച്ച പുതിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. ഇന്നു ചേർന്ന മന്ത്രിസഭായോഗമാണ് ഇതും സംബന്ധിച്ച തീരുമാനമെടുത്തത്. ഇതോടെ സരിതയുടെ ലൈംഗിക ആരോപണത്തിൽ കേസെടുക്കുന്നത് വൈകും.
പൊതു അന്വേഷണത്തിൽ ഏതൊക്കൊ ഉൾപ്പെടുത്തണമെന്ന് പ്രത്യേകം പറയില്ല. അന്വേഷണം തീരുന്നതിനു അനുസരിച്ച് കേസെടുക്കും. അന്വേഷണം സംഘം രൂപീകരിച്ചുകൊണ്ടുളള ഉത്തരവും ഇന്നു പുറത്തിറങ്ങുമെന്ന് അറിയുന്നു. സോളാർ അന്വേഷണത്തിനു പുറമേ റേഷൻ പാക്കേജിനും ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കുറഞ്ഞ വേതനം 16000 രൂപയും ഉയർന്ന വേതനം 48000 രൂപയുമായി അംഗീകരിച്ചു.