സരിതയ്‌ക്കെതിരേ സോഷ്യല്‍മീഡിയയില്‍ വാക്ശരം തൊടുത്തുവിട്ട് താരമായ യുവതിയുടെ പേരില്‍ ഓണ്‍ലൈന്‍ സെക്സ് പ്രൊഫൈലല്‍. മലയാളികള്‍ അധികം ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഇല്ലാത്ത ഈ ഐ.ഡിയില്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളവരാണു കൂടുതലായും സുഹൃത്തുക്കളായുള്ളത്. ഫോട്ടോകള്‍ക്ക് ഒപ്പം പേ ടി എം വഴി പണം നിക്ഷേപിച്ചാല്‍ സെക്‌സ് ചാറ്റിനു തയ്യാറാണെന്നുള്ള അടിക്കുറുപ്പുകളും ഉണ്ട്.ഫോട്ടോകള്‍ കൂടുതലും ഈ വര്‍ഷം ആഗസ്റ്റ്,സെപ്തംബര്‍ മാസങ്ങളില്‍.
പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാപകമായി നവമാധ്യമങ്ങളില്‍ ദുരുപയോഗം ചെയ്യപെടുന്നുണ്ട്. വ്യാജമാണെന്നും മറ്റാരുടെയെങ്കിലും ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപെടുന്നു എന്നും കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് ചെയ്ത് ആ അക്കൗണ്ട് പൂട്ടിക്കാനുള്ള സംവിധാനങ്ങളും നിലവില്‍ ഫേസ് ബുക്ക് നടപ്പില്‍ വരുത്തിയിട്ടുണ്ട്.