അമേഠി: രാഹുല്‍ ഗാന്ധിയെ വിടാന്‍ സരിതാ നായര്‍ക്ക് മനസ്സില്ല. വയനാട്ടില്‍ രാഹുലിനെതിരേ മത്സരിക്കാന്‍ സരിത പദ്ധതിയിട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതോടെ സരിത തോറ്റു പിന്മാറിയെന്നു കരുതിയവരെയാണ് സോളാര്‍ നായിക ഇപ്പോള്‍ ഞെട്ടിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന മറ്റൊരു മണ്ഡലമായ അമേഠിയില്‍ രാഹുലിനെതിരേ സരിത മത്സരിക്കുമെന്ന് ഉറപ്പായി. പച്ചമുളക് ചിഹ്നമാണ് സരിതയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചു നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കുന്ന വയനാട്ടിലും എറണാകുളത്ത് ഹൈബീ ഈഡനെതിരെയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും വിവിധ കേസുകളുമായി ബന്ധപ്പെട്ട് വിശദ രേഖകള്‍ ഹാജരാക്കാനാവാതിരുന്നതിനാല്‍ പത്രിക തള്ളുകളായായിരുന്നു. തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍ക്കലിലെ വിലാസത്തിലാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സരിത മത്സരിക്കുന്നത്. സരിത അമേഠിയില്‍ എത്ര വോട്ടുകള്‍ പിടിക്കും എന്നതിലാണ് മലയാളികളുടെ ആകാംക്ഷ.