സോളാര്‍ വിവാദനായിക സരിതാനായര്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറെടുക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്ഥികള്ക്കെതിരേയാകും മത്സരിക്കുകയെന്നാണ് സരിത പറയുന്നത്. നേരത്തെ സോളാര്‍ വിവാദത്തിന്റെ ചൂടാറും മുമ്പ് സരിതാ നായര്‍ തമിഴ്നാട്ടില്‍ പുതിയ വ്യവസായ സംരംഭം ആരംഭിച്ചിരുന്നു.
കന്യാകുമാരി ജില്ലയിലെ തക്കലയിലാണ് ഇവര്‍ ബാഗ്, കപ്പ്, പ്ലേറ്റ് എന്നിവ നിര്‍മ്മിച്ച് വില്‍ക്കുന്നതിനായി രണ്ട് യൂണിറ്റുകള്‍ തുടങ്ങിയിരിക്കുന്നത്. വി.എസ്. ഇക്കോ ഇന്‍ഡസ്ട്രീസ് എന്നാണ് പുതിയ സ്ഥാപനത്തിന്റെ പേര്. തക്കല-നാഗര്‍കോവില്‍ റോഡില്‍ കൊല്ലന്‍വിളയിലാണ് പേപ്പര്‍ നിര്‍മിത വസ്തുക്കളുടെ വില്‍പ്പനയ്ക്കുള്ള ഷോറൂം. തക്കല-കുലശേഖരം റോഡില്‍ പദ്മനാഭപുരത്തിന് സമീപത്താണ് നിര്‍മാണയൂണിറ്റ്.