കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കായി, രണ്ട് മണ്ഡലങ്ങളില്‍ സരിതാ നായര്‍ കൊടുത്ത പത്രികകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയിരുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെയും എറണാകുളത്ത് ഹൈബി ഈഡനെതിരെയുമായിരുന്നു സരിതയുടെ പത്രികാ സമര്‍പ്പണം.
ഇപ്പോഴിതാ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ സരിതാ എസ്. നായര്‍ സ്ഥാനാര്‍ത്ഥിയാവുന്നു. സ്വതന്ത്രയായാണ് സരിത മത്സരിക്കുന്നത്. പച്ചമുളകാണ് സരിതയ്ക്ക് അനുവദിച്ചിരിക്കുന്ന ചിഹ്നം. തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍ക്കലിലെ വീട്ടുവിലാസത്തിലാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും സരിത നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എന്നാല്‍ ചില കേസുമായി ബന്ധപ്പെട്ട വിശദരേഖകള്‍ ഹാജരാക്കാനാവാതിരുന്നതിനാല്‍ പത്രിക തള്ളി. എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ നല്കിയ പത്രികയും തള്ളിപ്പോയി.