തിരുവനന്തപുരം: സോളാർ കേസിൽ ജുഡീഷൽ കമ്മീഷൻ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സരിത എസ്. നായർ. റിപ്പോർട്ട് വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു.
സോളാർ കേസിലെ ജുഡീഷൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയനു ജസ്റ്റീസ് ജി. ശിവരാജൻ റിപ്പോർട്ട് കൈമാറും. പ്രവർത്തനമാരംഭിച്ചു മൂന്നര വർഷത്തിനു ശേഷമാണ് റിട്ടയേഡ് ജസ്റ്റീസ് ജി. ശിവരാജൻ റിപ്പോർട്ട് സമർപ്പിക്കുന്നത്.