തട്ടിയെടുത്തത് 1.5 കോടി! നേട്ടങ്ങള്‍ സരിത പറഞ്ഞു വിശ്വസിപ്പിച്ചു; ചരടുവലി നടത്തിയത് ബിജു രാധാകൃഷ്ണന്‍; ടി.സി. മാത്യുവിനെ കബളിപ്പിച്ച കേസില്‍ വാദം പൂര്‍ത്തിയായി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യ​​​വ​​​സാ​​​യി​​​യാ​​​യ ടി.​​​സി.​ മാ​​​ത്യു​​​വി​​​നു സോ​​​ളാ​​​ർ പാ​​​ന​​​ലു​​​ക​​​ളു​​​ടെ​​​യും കാ​​​റ്റാ​​​ടി യ​​​ന്ത്ര​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണാ​​​വ​​​കാ​​​ശം ന​​​ൽ​​​കാ​​​മെ​​​ന്ന് പ​​​റ​​​ഞ്ഞ് 1.5 കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തു എ​​​ന്ന കേ​​​സി​​​ൽ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​ട​​തി​​യി​​ൽ അ​​​ന്തി​​​മ വാ​​​ദം പൂ​​​ർ​​​ത്തി​​​യാ​​​യി. വി​​​ധി ഈ ​​​മാ​​​സം 13ന്. ​​​ബി​​​ജു രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, സ​​​രി​​​താ നാ​​​യ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ൾ. 2013ലാ​​​ണ് കേ​​​സി​​​ന് ആ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം.

സ​​​രി​​​ത എ​​​സ്. നാ​​​യ​​​രാ​​​ണ് ല​​​ക്ഷ്‌​​​മി നാ​​​യ​​​ർ എ​​​ന്ന പേ​​​രി​​​ൽ ആ​​​ൾ​​​മാ​​​റാ​​​ട്ടം ന​​​ട​​​ത്തി പ​​​ണം വാ​​​ങ്ങി​​​യ​​തെ​​ന്നു വാ​​ദി​​ഭാ​​ഗം ചൂ​​ണ്ടി​​ക്കാ​​ട്ടി. വ​​​ർ​​​ഷം തോ​​​റും ഏ​​​ഴ് ശ​​​ത​​​മാ​​​നം വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും അ​​​തു കൊ​​​ണ്ട് മു​​​ട​​​ക്കു​​​ന്ന പ​​​ണ​​​ത്തി​​​ന് ഇ​​​ര​​​ട്ടി വ​​​രു​​​മാ​​​നം ല​​​ഭി​​​ക്കു​​​മെ​​​ന്നും ത​​​മി​​​ഴ്‌​​​നാ​​​ട് പ്ര​​​ദേ​​​ശ​​​ത്ത് നി​​​ല​​​വി​​​ൽ ധാ​​​രാ​​​ളം കാ​​​റ്റാ​​​ടി യ​​​ന്ത്ര​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ന്നും സ​​​രി​​​ത പ​​​റ​​​ഞ്ഞു വി​​​ശ്വ​​​സി​​​പ്പി​​​ച്ചാ​​​ണ് പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ കൈ​​​യി​​​ൽനി​​​ന്നും പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്.

ഇ​​​തി​​​നു മു​​​ഴു​​​വ​​​ൻ ച​​​ര​​​ടുവ​​​ലി ന​​​ട​​​ത്തി​​​യ​​​ത് ബി​​​ജു രാ​​​ധാ​​​കൃ​​​ഷ്ണ​​​നാ​​​യി​​​രു​​​ന്നു എ​​​ന്നും പ​​​ണം മ​​​ട​​​ക്കി ല​​​ഭി​​​ക്കാ​​​ൻ പ​​​ല പ്ര​​​മു​​​ഖ രാ​​​ഷ്‌​​ട്രീ​​യ നേ​​​താ​​​ക്ക​​​ളും ഇ​​​ട​​​പെ​​​ട്ട​​​താ​​​യും ടി.​​​സി. ​​​മാ​​​ത്യു​​​വി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക കെ.​​​ കു​​​സു​​​മം കോ​​​ട​​​തി​​​യി​​​ൽ വാ​​ദി​​ച്ചു.

എ​​​ഗ്രി​​​മെ​​​ന്‍റ് ഉ​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്ന​​​ത് ടീം ​​​സോ​​​ളാ​​​ർ എ​​​ന​​​ർ​​​ജി സൊ​​​ല്യൂ​​​ഷ​​​ൻ​​​സ് ക​​​മ്പ​​​നി​​​യും ലി​​​വ ബി​​​ൽ​​​ഡേ​​​ഴ്‌​​​സ് ആ​​​ൻ​​​ഡ് പ്രോ​​​പ്പ​​​ർ​​​ട്ടീ​​​സ് എ​​​ന്ന ക​​​മ്പ​​​നി​​​യു​​​മാ​​​യി​​​ട്ടാ​​​ണെ​​​ന്നും ഇ​​​ത് ഒ​​​രു സി​​​വി​​​ൽ കേ​​​സി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ൽ വ​​​രു​​​ന്ന കേ​​​സ് മാ​​​ത്ര​​​മാ​​​ണെ​​​ന്നും സ​​​രി​​​ത​​​യ്ക്ക് ഒ​​​രു രാ​​ഷ്‌​​ട്രീ​​യ ബ​​​ന്ധ​​​വും ഇ​​​ല്ലെ​​​ന്നും സ​​​രി​​​ത എ​​​സ്.​​​ നാ​​​യ​​​രു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Related posts