കോഴിക്കോട്: സരിതയ്ക്ക് പകരം സ്വപ്ന വന്നുവെന്നല്ലാതെ അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും ഉണ്ടാക്കാൻ എൽഡിഎഫ് സർക്കാറിന് കഴിഞ്ഞിട്ടില്ലെന്നും അഡ്ജസ്റ്റ്മെന്റ ഭരണമാണ് കേരളത്തിൽ നടന്നതെന്നും മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ പറഞ്ഞു.
ബിജെപി കോഴിക്കോട് നോർത്ത് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അധ്യക്ഷത വഹിച്ചു.
പ്രധാനമന്ത്രി നടപ്പിലാക്കുന്ന ജനപ്രിയ പദ്ധതികൾ സംബന്ധിച്ച വാർത്തകൾ തമസ്ക്കരിക്കുന്ന നടപടികൾക്കെതിരേ പ്രവർത്തകർ ജാഗരൂകരായിരിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ ജനപ്രിയ പദ്ധതികൾ ജനഹൃദയങ്ങളിലെത്തിക്കണമെന്നും രാജഗോപാൽ പറഞ്ഞു.
സ്ഥാനാർഥിയും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം ടി.രമേശ്, ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ ,മുതിർന്ന ബിജെപി നേതാവ് പി സി മോഹനൻ , പി മോഹൻ ദാസ് ന്നിവർ പ്രസംഗിച്ചു.