കോയമ്പത്തൂർ: സോളാർ തട്ടിപ്പ് കേസ് പ്രതി സരിത നായർക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. വഞ്ചനാക്കേസിൽ കോയമ്പത്തൂർ കോടതിയാണ് ശിക്ഷ വിധിച്ചത്. കോയമ്പത്തൂർ സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയ കേസിലാണ് ശിക്ഷ. സരിതയുടെ മുൻ ഭർത്താവും സോളാർ കേസിലെ കൂട്ടുപ്രതിയുമായ ബിജു രാധാകൃഷ്ണനും ഇതേ കേസിൽ മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും ശക്ഷി വിധിച്ചിട്ടുണ്ട്.
വഞ്ചനാ കേസിൽ സരിത നായർക്ക് മൂന്ന് വർഷം തടവ്; കോയമ്പത്തൂർ കോടതിയുടേതാണ് വിധി
