വെഞ്ഞാറമൂട്: ഭർത്താവ് ആശുപത്രിയിൽ കൊണ്ടുപോയില്ല എന്ന കാരണത്താൽ യുവതി തൂങ്ങിമരിച്ചു. കരുനാഗപ്പള്ളി സ്വദേശിയും നഗരൂർ ,കടവിള , കുഴിഞ്ഞാലയിൽ പുത്തൻവീട്ടിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന അഭിലാഷിന്റെ ഭാര്യ സരിത (23)യാണ് മരിച്ചത്.
സരിതയെ അഭിലാഷ് ആശുപത്രിയിൽ കൊണ്ട് പോയില്ല എന്ന കാരണത്താൽ ബുധനാഴ്ച രാത്രി ഇവർ വഴക്കുണ്ടാക്കുകയും തുടർന്ന് സരിത വീടിനുള്ളിൽ തൂങ്ങുകയായിരുന്നുവെന്ന പോലീസ് പറഞ്ഞു.
ഉടൻ തന്നെ സരിതയെ കേശവപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നര വയസുള്ള അഭിനന്ദ് മകനാണ്.
കേശവപുരം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നഗരൂർ പോലീസ് തഹസീൽദാരുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.