കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സോളാര്‍ കമ്മീഷനില്‍ എത്തി മൊഴി നല്‍കി. താന്‍ സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം കമ്മീഷനെ അറിയിച്ചു. രണ്ടു നമ്പറുകളില്‍ നിന്നായി 12 തവണ വിളിച്ചതിന്റെ രേഖകള്‍ കമ്മീഷന്‍ തെളിവായി കാണിച്ചപ്പോള്‍ തന്റെ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നത് പിഎ ആണെന്ന വിശദീകരണം അദ്ദേഹം നല്‍കി. താന്‍ സരിതയെ നേരിട്ട് കണ്ടിട്ടില്ല. തന്നെ കണ്ടുവെന്ന സരിതയുടെ മൊഴി കളവാണെന്നും ഇക്കാര്യം നിഷേധിക്കുന്നുവെന്നും രമേശ് ചെന്നിത്തല കമ്മീഷനില്‍ മൊഴി നല്‍കി.
കുടുങ്ങുമോ…? സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് ചെന്നിത്തലയുടെ മൊഴി; രണ്ടു നമ്പറുകളില്‍ നിന്നായി 12 തവണ വിളിച്ചതിന്റെ തെളിവുകളുമായി കമ്മീഷന്‍
