ഒരിടവേളയ്ക്കു ശേഷം സോളാർ കേസും സരിത എസ്. നായരും വീണ്ടും വാർത്തകളിൽ നിറയുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലിനുമെതിരേ സരിത നല്കിയ പീഡനപരാതിയിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പിന്നാലെ സരിതയുടെ പരാതിയുടെ പിന്നിലെ രാഷ്ട്രീയം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ. ജയശങ്കർ.
സാലറി ചലഞ്ചും ബ്രൂവറി ചലഞ്ചും പൊളിഞ്ഞു ശബരിമല ചലഞ്ചിനു മുന്പിൽ പകച്ചു നില്ക്കുന്ന പിണറായി സർക്കാരിനു കൈത്താങ്ങായി വീണ്ടും സരിതയെന്നാണ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ജയശങ്കർ പറയുന്നത്.
മാത്രമല്ല മീടൂവിൽ എം.ജെ. അക്ബറുടെ രാജി ആവശ്യപ്പെട്ട കോണ്ഗ്രസ് ഹൈക്കമാൻഡിന് സരിതയുടെ പരാതി അവഗണിക്കാനാവില്ല. ഉമ്മൻചാണ്ടിയെയും വേണുഗോപാലിനെയും വർക്കിങ് കമ്മറ്റിയിൽ നിന്ന് ഒഴിവാക്കേണ്ടി വരും. എഐസിസി ജനറൽ സെക്രട്ടറി സ്ഥാനവും ഒഴിയേണ്ടി വരും എന്ന് പറയുന്ന അദ്ദേഹം നമ്മൾ അതി ജീവിക്കും സരിതയ്ക്കൊപ്പം എന്ന് പറഞ്ഞാണ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അഡ്വ. എ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്