തിരുവനന്തപുരം: ജോലി തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സരിത എസ്. നായര്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്കി.
സരിത നായർ മറ്റു പ്രതികളായ രതീഷ്, സാജു എന്നിവരുമാണ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഇവർക്കെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.
കെടിഡിസിയിലും ബിവറേജസ് കോര്‍പറേഷനിലും ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
രണ്ടു മാസങ്ങള്‍ക്കു മുമ്പ് നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു പേരാണ് പരാതി നല്‍കിയിരുന്നത്. വ്യാജ നിയമന ഉത്തരവ് തയാറാക്കി നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ഇരുപതോളം പേര് തട്ടിപ്പിന് ഇരയായിട്ടുണ്ട്.
പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും വ്യാജരേഖയുണ്ടാക്കി കോടതിയെ കബളിപ്പിച്ചിട്ടുണ്ടെന്നും പ്രൊസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടി.