കോഴിക്കോട്: സോളർ തട്ടിപ്പു കേസിൽ സരിതയുടെതടക്കം മൂന്നു പ്രതികളുടെ ജാമ്യം കോഴിക്കോട് കോടതി റദ്ദാക്കി. സരിത എസ്. നായർ, ബിജു രാധാകൃഷ്ണൻ, ഇവരുടെ ഡ്രൈവർ മണിലാൽ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. ഇവർക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
25ന് ഇവർ സ്വമേധയാ കോടതിയിൽ ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്തു ഹാജരാക്കാനും കോടതി നിർദേശിച്ചു. കേസ് വിധി പറയാൻ മാറ്റുകയും ചെയ്തു.
കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍നിന്ന് 42,70,000 രൂപ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ചെന്ന കേസാണ് കോഴിക്കോട് ജെഎഫ്സിഎം കോടതി വിധി പറയാൻ മാറ്റിയത്.
സരിതയ്ക്ക് കീമോ തെറാപ്പി നടക്കുന്നതിനാൽ ഹാജരാകാനാകില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. സരിതയ്ക്ക് നാഡീക്ഷതത്തിനുള്ള ചികിത്സയുടെ ഭാഗമായാണ് കീമോ തെറാപ്പി.
ബിജു രാധാകൃഷ്ണൻ ചികിത്സ കഴിഞ്ഞ് വിശ്രമത്തിലാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇരുവരും കോടതിയിൽ ഹാജരായില്ല.