ചെന്നൈ: വിജയ് ചിത്രം സർക്കാരിനെതിരായ പ്രതിഷേധം തള്ളി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരേ സർക്കാർ സമ്മർദ്ദം ചെലുത്തുന്നത് ആദ്യ സംഭവമല്ലെന്നും വിമർശനം അംഗീകരിക്കാത്ത ഭരണാധികാരികൾ താഴെ വീഴുകതന്നെ ചെയ്യുമെന്നും കമൽ ട്വിറ്ററിൽ കുറിച്ചു.
ചിത്രം സെൻസർ ബോർഡ് കാണുകയും പ്രദർശനാനുമതി നൽകിയതാണെന്നും പിന്നെന്തിനാണ് പ്രതിഷേധമെന്നുമായിരുന്നു വിശാലിന്റെ ട്വീറ്റ്. പ്രതിഷേധങ്ങൾ അനാവശ്യമാണെന്നായിരുന്നു രജനികാന്തും അഭിപ്രായപ്പെട്ടത്. ചിത്രത്തേയും നിർമ്മാതാക്കളേയും അപമാനിക്കുന്നതാണ് നടപടിയെന്നും രജനികാന്ത് പറഞ്ഞു.
ചിത്രത്തിൽ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് നടൻ വിജയ്ക്കെതിരേയും സംവിധായകൻ എ.ആർ.മുരുഗദോസിനെതിരേയും ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.