സ​ർ​ക്കോ​സി കാ​ലി​ൽ നി​രീ​ക്ഷ​ണ​യ​ന്ത്രം ധ​രി​ക്ക​ണം

പാ​രീ​സ്: ​അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് സ​ർ​ക്കോ​സി​ക്ക് വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ച്ച ശി​ക്ഷ ഫ്രാ​ൻ​സി​ലെ പ​ര​മോ​ന്ന​ത കോ​ട​തി ശ​രി​വ​ച്ചു. ഇ​തോ​ടെ സ​ർ​ക്കോ​സി ഒ​രു വ​ർ​ഷം കാ​ലി​ൽ ഇ​ല​ക്‌​ട്രോ​ണി​ക് നി​രീ​ക്ഷ​ണ സം​വി​ധാ​നം ധ​രി​ക്കേ​ണ്ടി​വ​രും.

ഫ്രാ​ൻ​സി​ൽ മു​ൻ രാ​ഷ്‌​ട്ര​ത്ത​ല​വ​ന് ഇ​ത്ത​ര​മൊ​രു ശി​ക്ഷ ആ​ദ്യ​മാ​ണ്. ഉ​ത്ത​ര​വ് പാ​ലി​ക്കു​മെ​ന്ന​റി​യി​ച്ച സ​ർ​ക്കോ​സി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ യൂ​റോ​പ്യ​ൻ മ​നു​ഷ്യാ​വ​കാ​ശ കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ല്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

2007 മു​ത​ൽ 2012 വ​രെ​യാ​ണു സ​ർ​ക്കോ​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ലെ ധ​ന​വി​നി​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ ജ​ഡ്ജി​യെ സ്വാ​ധീ​നി​ച്ച കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി 2021ൽ ​മൂ​ന്നു വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ​യാ​ണു വി​ധി​ച്ച​ത്.

അ​പ്പീ​ൽ കോ​ട​തി പി​ന്നീ​ട് ശി​ക്ഷ ശ​രി​വ​ച്ചെ​ങ്കി​ലും ര​ണ്ടു വ​ർ​ഷ​ത്തെ ത​ട​വ് ഇ​ള​വ് ചെ​യ്യു​ക​യും ശേ​ഷി​ക്കു​ന്ന ഒ​രു വ​ർ​ഷം നി​രീ​ക്ഷ​ണ​സം​വി​ധാ​നം ശ​രീ​ര​ത്തി​ൽ ധ​രി​ച്ച് വീ​ട്ടി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment