ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലത്ത് കേന്ദ്രമന്ത്രിസഭയില്‍നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി മകള്‍ ശര്‍മിഷ്ഠ.
തന്റെ അധികാരത്തിന് പ്രണബ് വെല്ലുവിളിയുയര്ത്തുന്നതായുള്ള സംശയമാണ് രാജീവിനെ ഇങ്ങനെയൊരു കാര്യത്തിനു പ്രേരിപ്പിച്ചതെന്ന് ശര്‍മിഷ്ഠ പറഞ്ഞു.
ആരെയും കണ്ണടച്ചു പിന്തുണയ്ക്കാത്ത കടുപ്പക്കാരന്‍ എന്നാണ് തന്നെപ്പറ്റി രാജീവിന്റെ മനസിലുണ്ടായിരുന്നതെന്ന് പ്രണബ് പറഞ്ഞിരുന്നതായി ശര്‍മിഷ്ഠ പറയുന്നു.
പ്രണബ്, മൈ ഫാദര്‍: എ ഡോട്ടര്‍ റിമമംബേഴ്സ്, എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനവേളയിലായിരുന്നു ശര്‍മിഷ്ഠയുടെ ഈ വെളിപ്പെടുത്തല്‍.
രാജീവിന്റെ അധികാരത്തെ ഒരു ദിവസം താന്‍ വെല്ലുവിളിക്കുമെന്ന് സോണിയ ഗാന്ധിയും വിശ്വസിച്ചിരുന്നുവെന്ന് പ്രണബ് പറഞ്ഞിരുന്നതായും ശര്‍മിഷ്ഠ കൂട്ടിച്ചേർത്തു.