സീമ മോഹൻലാൽ തീപിടിത്തം ഉണ്ടായത് ഷോർട്ട് സർക്യൂട്ട് മൂലമാകാമെന്ന വിശ്വാസത്തിൽ ഇൻസ്പെക്ടർ ശിവകുമാർ കെഎസ്ഇബി ഉദ്യോഗസ്ഥരെ കൊണ്ടുവന്നു പരിശോധന നടത്തി അങ്ങനെയല്ലെന്നു കണ്ടെത്തി. തുടർന്നു തീപിടിത്തത്തെക്കുറിച്ച് പഠിക്കാനായി ജില്ലാ ഫയർഫോഴ്സ് ഓഫീസറെ കൊണ്ടുവന്നു. അദ്ദേഹത്തിനും ആ മുറിയിലെ തീ പിടിത്തത്തിന്റെ രീതിയിൽ സംശയമുണ്ടായിരുന്നു. പലരുടെയും മൊഴിയിൽ വൈരുധ്യവും തോന്നി. തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ അസിസ്റ്റന്റ് ഫോറൻസിക് സർജൻ ഡോ. സന്തോഷ് ജോയിയെ സംഭവ സ്ഥലത്തു കൊണ്ടുവന്നു. കട്ടിലിൽനിന്ന് വീണാൽതന്നെ വാരിയെല്ല് ഒടിയുന്നത് ഉൾപ്പെടെ മരണകാരണത്തിലേക്കുള്ള പരിക്ക് വരാൻ സാധ്യത കുറവാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനുശേഷം മൊഴി നൽകിയ പലരെയും വീണ്ടും ചോദ്യം ചെയ്തു. ഡമ്മി പരീക്ഷണം ചോദ്യം ചെയ്തവരുടെ കൂട്ടത്തിൽ സരോജിനിയുടെ ബന്ധുവും സഹായിയുമായ സുനിൽ കുമാറുമുണ്ടായിരുന്നു. കത്തിക്കൊണ്ടിരുന്ന മുറിയിൽ നിന്ന് വൃദ്ധയെ അടുത്ത മുറിയിൽ എത്തിച്ചത് താനായിരുന്നുവെന്നാണ് സുനിൽകുമാർ പോലീസിനോട് പറഞ്ഞത്. … Continue reading തീപിടിത്തം ഉണ്ടായത് ഷോർട്ട് സർക്യൂട്ട് മൂലമോ? സുനിൽകുമാർ പറഞ്ഞത് സത്യമോ ? പിന്നെ ഡമ്മി പരീക്ഷണം…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed