സീമ മോഹൻലാൽ കുറച്ചു ദിവസങ്ങൾക്കുശേഷം പോലീസ് സംഘം സുനിൽകുമാറിന്റെ വീട്ടിൽ പരിശോധനയ്ക്കെത്തി. ഇൻസ്പെക്ടർ ശിവകുമാർ ഇയാളെ ചോദ്യം ചെയ്യുന്പോൾ അയാൾ അറിയാതെ ആ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. പിന്നീട് ആ വീഡിയോ പരിശോധിച്ചപ്പോൾ ചോദ്യങ്ങൾക്കു മുന്നിൽ ഇയാൾ പതറുന്നതും നന്നായി വിയർക്കുന്നതും പോലീസ് ശ്രദ്ധിച്ചു. അന്നു നടത്തിയ പരിശോധനയിൽ പോലീസിന് നിർണായകമായ ഒരു രേഖ ലഭിച്ചു. അഞ്ചുവർഷം മുന്പ് സരോജിനിയുടെ സ്വത്തുക്കളെ കുറിച്ചറിയാൻ ഇയാൾ മുട്ടം രജിസ്ട്രാർക്ക് കൊടുത്ത വിവരാവകാശ രേഖയുടെ കോപ്പിയായിരുന്നു അത്. അതോടെ മുട്ടം സബ് രജിസ്ട്രാർ ഓഫീസിലെത്തിയ പോലീസ് സംഘം സുനിൽകുമാർ നൽകിയ അപേക്ഷയുടെ വിശദാംശങ്ങൾ ശേഖരിച്ചു. ഇതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. വസ്തുവകകൾ കൈക്കലാക്കാൻ സുനിൽകുമാർ നടത്തിയ കൊലപാതകമാകാം ഇതെന്നു പോലീസിനു ബോധ്യമായി. പ്രതിയെ സംശയത്തിന്റെ നിഴലിൽ നിർത്താതെയുള്ള അന്വേഷണവുമായി ശിവകുമാർ മുന്നോട്ടു നീങ്ങി. ബന്ധുക്കളും സമീപവാസികളുമുൾപ്പെടെ 67 പേരെ … Continue reading കത്തിച്ച് കൊന്നു..! വിൽപത്രം എഴുതിയത് അറിഞ്ഞില്ല; എല്ലാം സ്വത്തിനുവേണ്ടി; ഒടുവിൽ എല്ലാം തുറന്നു പറഞ്ഞു പ്രതി സുനിൽകുമാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed