മാലദ്വീപില്‍ കുടുംബസമേതം അവധി ആഘോഷിച്ച് ബോളിവുഡ് നടി സാറ അലി ഖാൻ. നീല നിറമുള്ള ബിക്കിനിയണിഞ്ഞ് കടല്‍ത്തീരത്ത് കിടക്കുന്ന ചിത്രവും കൂടാതെ അമ്മയ്ക്കും സഹോദരനുമൊപ്പം എടുത്ത മറ്റൊരു ചിത്രവും സാറ നേരത്തെ പങ്കുവെച്ചിരുന്നു.
സാമന്ത അക്കിനേനി, രാകുല്‍ പ്രീത് സിംഗ്, വരുണ്‍ ധവാന് തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ ഈയിടെ മാലിദ്വീപില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന് പൃഥ്വിരാജും കുടുംബവും മാലദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.
മാലദ്വീപില്‍ അവധിയാഘോഷിച്ച് വീണ്ടും സാറ അലി ഖാൻ
