ദേ​ശീ​യ റാ​ങ്കിം​ഗി​ൽ അ​മൃ​ത സ​ർ​വ​ക​ലാ​ശാ​ല എ​ട്ടാ​മ​ത്; എല്ലാവർക്കും നന്ദിയറിയിച്ച് അ​മൃ​ത​വി​ശ്വ​വി​ദ്യാ​പീ​ഠം വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​വെ​ങ്കി​ട്ട രം​ഗ​ൻ

അ​മൃ​ത​പു​രി: ദേ​ശീ​യ സ​ർ​വ​ക​ലാ​ശാ​ല റാ​ങ്കിം​ഗി​ൽ അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠ​ത്തി​ന് എ​ട്ടാം സ്ഥാ​നം ല​ഭി​ച്ചു. ദേ​ശീ​യ ത​ല​ത്തി​ലു​ള്ള മി​ക​ച്ച സ​ർ​വ​ക​ലാ​ശാ​ല​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂഷ​ണ​ൽ റാ​ങ്കിം​ഗ് ഫ്രെ​യിം വ​ർ​ക്ക് ലി​സ്റ്റി​ലാ​ണ് അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠ​ത്തി​ന് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ആ​ദ്യ പ​ത്ത് സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ എ​ത്താ​ൻ സാ​ധി​ച്ച​ത്.

ദേ​ശീ​യ ത​ല​ത്തി​ലു​ള്ള മി​ക​ച്ച സ​ർ​ക്കാ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ളോ​ടൊ​പ്പം ആ​ദ്യ പ​ത്തി​ൽ ഇ​ടം നേ​ടാ​നാ​യ ഏ​ക സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം. മി​ക​ച്ച അ​ധ്യ​യ​ന​രീ​തി​ക​ൾ, റി​സ​ർ​ച്ച് സൗ​ക​ര്യ​ങ്ങ​ൾ, ബി​രു​ദം ല​ഭി​ച്ച​വ ടെ ​എ​ണ്ണം, മി​ക​ച്ച പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം ഈ ​നേ​ട്ട​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ​ത്.

കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി വ​കു​പ്പ് മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ ആ​ണ് ഈ ​വ​ർ​ഷ​ത്തെ രാ​ജ്യ​ത്തെ മി​ക​ച്ച സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ലി​സ്റ്റ് പ്ര​ഖ്യാ​പി​ച്ച​ത്.അം​ഗീ​കാ​രം ല​ഭി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​ന്ത്യാ ഗ​വ​ണ്മെ​ന്‍റി​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഈ ​അ​വ​സ​ര​ത്തി​ൽ ന​ന്ദി പ​റ​യു​ന്നു​വെ​ന്നും അ​മൃ​ത​വി​ശ്വ​വി​ദ്യാ​പീ​ഠം വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​വെ​ങ്കി​ട്ട രം​ഗ​ൻ അ​റി​യി​ച്ചു.

Related posts