ന്യൂഡൽഹി: ബിസിസിഐ മുൻ അധ്യക്ഷൻ ശശാങ്ക് മനോഹർ വീണ്ടും രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയായിരുന്നു രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടത്. 2016 ൽ ഐസിസിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശശാങ്ക് മനോഹർ രണ്ടു വർഷം കൂടി സ്ഥാനത്തു തുടരുമെന്ന് ഐസിസി വാർത്താ കുറിപ്പിൽ അറിയിച്ചു.
രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടത് ബഹുമതിയായി കാണുന്നതായി അദ്ദേഹം പറഞ്ഞു. ഐസിസി ഡയറക്ടേഴ്സിന്റെ പിന്തുണയ്ക്കു നന്ദിപറയുകയും ചെയ്തു.
ഐസിസിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശശാങ്ക് മനോഹർ പദവി രാജിവച്ചിരുന്നു. കാലാവധി പൂര്‍ത്തിയാകും മുമ്പ് വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുകയായിരുന്നു. ഭരണകാലയളവില്‍ ഒരു വര്‍ഷവും നാല് മാസവും ബാക്കി നില്‍ക്കെയായിരുന്നു രാജി.