കോഴിക്കോട്: സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ അങ്ങോട്ട് ചര്‍ച്ചയ്ക്ക് പേകേണ്ട ആവശ്യമില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്. സമരത്തിന് എന്ത് പ്രസക്തിയാണുള്ളതെന്ന് അവര്‍ തിരിച്ചറിയണം. നിരക്കുവര്‍ധനയുമായി ബന്ധപ്പെട്ട് ബസുടമകള്‍ക്ക് പ്രതിഷേധമുണ്ടെങ്കില്‍ അത് സര്‍ക്കാരിനെയാണ് ആദ്യം അറിയിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
സമരത്തില്‍ കഷ്ടപ്പെടുന്നത് സാധാരണക്കാരും വിദ്യാര്‍ഥികളുമാണ്. ബസുടമകള്‍ ഇക്കാര്യം തിരിച്ചറിയണം. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ട ആവശ്യമില്ലെന്നും നേരത്തെ തീരുമാനിച്ച സമരവുമായി അവര്‍ മുന്നോട്ടുപോകുകയായിരുന്നുവെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു.