പെൺകെണി..! ശശീന്ദ്രനെതിരേ കേസെടുക്കും; സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചെന്ന മാധ്യമ പ്രവർത്തകയുടെ പരാതിയിൽ ഐടി ആക്ട് പ്രകാരമാണ് കേസെടുക്കുന്നത്

SASEENDRANഎം.​സു​രേ​ഷ്ബാ​ബു    
തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ചാ​ന​ൽ ലേ​ഖി​ക​യു​ടെ പ​രാ​തി​യി​ൽ മു​ൻ മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നെ​തി​രെ പോ​ലീ​സ് ഇ​ന്ന് കേ​സെ​ടു​ക്കും.     മു​ൻ മ​ന്ത്രി ത​ന്നോ​ട് അ​ശ്ലീ​ലം സം​സാ​രി​ക്കു​ക​യും അ​ശ്ലീ​ലം കാ​ട്ടു​ക​യും ചെ​യ്തെ​ന്ന് കാ​ട്ടി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഡി​ജി​പി​ക്കും തി​രു​വ​ന​ന്ത​പു​രം സി​ജെഎം കോ​ട​തി​ക്കും പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ൻ​മ​ന്ത്രി​ക്കെ​തി​രേ കേ​സെ​ടു​ക്കു​ന്ന​തി​ന് പോ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്.
ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന്  മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക കോ​ട​തി​യി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഡി​ജി​പി​ക്ക് ല​ഭി​ച്ച പ​രാ​തി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ വ​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെന്നാണ് പരാതി.  മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി സ്ഥി​തിചെ​യ്യു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​ൻ മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നാ​ണ്.

അതി നാൽ മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​യി​രി​ക്കും എ.​കെ.​ശ​ശീ​ന്ദ്ര​നെ​തി​രെ​യു​ള്ള കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോ​ട് മൊ​ഴി ന​ൽ​കാ​ൻ എ​ത്താ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. യു​വ​തി പോ​ലീ​സി​ലോ കോ​ട​തി​ക്ക് മു​ൻ​പാ​കെ​യോ മൊ​ഴി ന​ൽ​കും.

Related posts