എം.സുരേഷ്ബാബു
തിരുവനന്തപുരം: സ്വകാര്യ ചാനൽ ലേഖികയുടെ പരാതിയിൽ മുൻ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ പോലീസ് ഇന്ന് കേസെടുക്കും. മുൻ മന്ത്രി തന്നോട് അശ്ലീലം സംസാരിക്കുകയും അശ്ലീലം കാട്ടുകയും ചെയ്തെന്ന് കാട്ടി മാധ്യമപ്രവർത്തക ഡിജിപിക്കും തിരുവനന്തപുരം സിജെഎം കോടതിക്കും പരാതി നൽകിയതിന്റെ പശ്ചാത്തലത്തിലാണ് മുൻമന്ത്രിക്കെതിരേ കേസെടുക്കുന്നതിന് പോലീസ് നടപടികൾ സ്വീകരിക്കുന്നത്.
ഡിജിപിക്ക് പരാതി നൽകിയെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് മാധ്യമപ്രവർത്തക കോടതിയിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് ഡിജിപിക്ക് ലഭിച്ച പരാതി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. മന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ വച്ച് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. മന്ത്രിയുടെ ഒൗദ്യോഗിക വസതി സ്ഥിതിചെയ്യുന്ന പോലീസ് സ്റ്റേഷൻ മ്യൂസിയം പോലീസ് സ്റ്റേഷനാണ്.
അതി നാൽ മ്യൂസിയം പോലീസ് സ്റ്റേഷനിലായിരിക്കും എ.കെ.ശശീന്ദ്രനെതിരെയുള്ള കേസ് രജിസ്റ്റർ ചെയ്യുക. മാധ്യമപ്രവർത്തകയോട് മൊഴി നൽകാൻ എത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതി പോലീസിലോ കോടതിക്ക് മുൻപാകെയോ മൊഴി നൽകും.