തോൽവികൾ ഏറ്റുവാങ്ങി പിന്നെയും..! ശശീന്ദ്രനെതിരായ ഫോൺകെണി കേസ് പിൻവലിക്കരുതെന്ന് ഹർജി; തൈക്കാട് സ്വദേശിനിയായ മഹാലക്ഷ്മിയാണ് ഹർജിക്കാരി

തിരുവനന്തപുരം: മുൻമന്ത്രി എ.കെ.ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺകെണി കേസ് പിൻവലിക്കരുതെന്നാവശ്യപ്പെട്ട് ഹർ‌ജി. തൈക്കാട് സ്വദേശിനിയായ മഹാലക്ഷ്മിയാണ് ഇത് സംബന്ധിച്ച് ഹർജി നൽകിയത്. യുവതി പ്രോസിക്യൂഷന് അനുകൂലമായി പറയാത്തത് ജീവന് ഭീഷണിയുള്ളതിനാലാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കൊല്ലം സ്വദേശിയായ അഭിഭാഷകൻ മുഖേനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് കേസ് പരിഗണിക്കുന്നത് ഉച്ചകഴിഞ്ഞാകാമെന്ന് കോടതി അറിയിച്ചു. തന്‍റെ ഹർജിയിൽ വാദം കേൾക്കണമെന്നും മഹാലക്ഷ്മി ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts