മന്ത്രിപ്പണി തെറിപ്പിച്ച ഫോൺകെണി..! എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍റെ ഫോൺവിളി കേസിൽ ജുഡീ​ഷ​ൽ ക​മ്മീ​ഷ​ൻ 21നു ​റി​പ്പോ​ർ​ട്ട് ന​ൽ​കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍റെ മ​​​ന്ത്രി​​​സ്ഥാ​​​നം തെ​​​റി​​​ച്ച ഫോ​​​ണ്‍ കെ​​​ണി വി​​​വാ​​​ദ​​​ത്തെ​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച ജുഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ൻ 21നു ​​​രാ​​​വി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കും. മു​​​ൻ ജി​​​ല്ലാ ജ​​​ഡ്ജി പി.​​​എ​​​സ്. ആ​​​ന്‍റ​​​ണി ക​​​മ്മീ​​​ഷ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക.

എ​​​ൻ​​​സി​​​പി പ്ര​​​തി​​​നി​​​ധി​​​യാ​​​യ എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍റെ രാ​​​ജി​​​യെ​​ത്തു​​​ട​​​ർ​​​ന്നു മ​​​ന്ത്രി​​​യാ​​​യ തോ​​​മ​​​സ് ചാ​​​ണ്ടി​​​യും കാ​​​യ​​​ൽ കൈ​​​യേ​​​റ്റം അ​​​ട​​​ക്ക​​​മു​​​ള്ള നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു. കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​യി ആ​​​ദ്യ​​​മെ​​​ത്തു​​​ന്ന എ​​​ൻ​​​സി​​​പി പ്ര​​​തി​​​നി​​​ധി​​​ക്കു മ​​​ന്ത്രി​​​സ്ഥാ​​​നം തി​​​രി​​​കെ ന​​​ൽ​​​കാ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പാ​​​ർ​​​ട്ടി​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ഏ​​​റെ ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. അ​​​ഭി​​​മു​​​ഖ​​​ത്തി​​​നെ​​​ത്തി​​​യ ചാ​​​ന​​​ൽ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​യോ​​​ടു ശ​​​ശീ​​​ന്ദ്ര​​​ൻ ഫോ​​​ണി​​​ലൂ​​​ടെ മോ​​​ശ​​​മാ​​​യി സം​​​സാ​​​രി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​രാ​​​തി. ഫോ​​​ണി​​​ലൂ​​​ടെ ശ​​​ശീ​​​ന്ദ്ര​​​ൻ മോ​​​ശ​​​മാ​​​യി സം​​​സാ​​​രി​​​ച്ചെ​​​ന്നു പ​​​രാ​​​തി ന​​​ൽ​​​കി​​​യ യു​​​വ​​​തി​​​യു​​​ടെ പ​​​രാ​​​തി പി​​​ൻ​​​വ​​​ലി​​​ച്ചു​​കൊ​​​ണ്ടു​​​ള്ള ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്. ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ഹ​​​ർ​​​ജി പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്.

 

ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നു രൂ​​​പീ​​​ക​​​രി​​​ച്ച ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ കാ​​​ലാ​​​വ​​​ധി ഡി​​​സം​​​ബ​​​ർ 31 വ​​​രെ​​​യു​​​ണ്ട്. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 30ലേ​​​റെ പേ​​​രു​​​ടെ മൊ​​​ഴി എ​​​ടു​​​ത്തു. ഫോ​​​ണ്‍വി​​​ളി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ശാ​​​സ്ത്രീ​​​യ രേ​​​ഖ​​​ക​​​ളും ക​​​മ്മീ​​​ഷ​​​ൻ ശേ​​​ഖ​​​രി​​​ച്ചി​​​രു​​​ന്നു.

Related posts