പെൺകെണി: യുവതിയെ ചോദ്യം ചെയ്യും ഒത്തുകളിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർ‌; യുവതി ഒരുദിവസം 30ലേറെ തവണ വിളിച്ചു

SASEENDRANഎം.​ജെ ശ്രീ​ജിത്ത്
തി​രു​വ​ന​ന്ത​പു​രം: എ.​കെ ശ​ശീ​ന്ദ്ര​നെ പെൺകെണിയിൽ കു​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യയായ യുവതിയെ പോലീസ് ചോദ്യം ചെയ്യും.  ആ​രോ​പ​ണ വി​ധേ​യയായ  സ്ത്രീ ​സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് ക​ട​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്.    കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തോ​ടെ ഇ​വ​രെ ക​സ്​റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യും. ഇ​തോ​ടെ സം​ഭ​വ​ത്തി​ന് പി​ന്നി​ലെ യാ​ഥാ​ർ​ഥ​ചി​ത്രം പു​റ​ത്തു​വ​രു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് പോ​ലീ​സ്. കഴിഞ്ഞ ദിവസം വനിതാ മാധ്യമപ്രവർത്തകരുൾപ്പെടെയുള്ളവരുടേതടക്കം നാലു പരാതികൾ പോലീസിന് ലഭിച്ചിരുന്നു.

ടെലിഫോൺ വിവാദത്തിനു പിന്നിൽ പെൺകെണിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ആരോപണ വിധേയരായവരെ സം​ര​ക്ഷി​ക്കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യി​ലെ ര​ണ്ട് ഉ​ന്ന​ത   ഐപി എസ് ഉദ്യോഗസ്ഥർ രംഗത്ത് വന്നിരുന്നു.  സം​ഭ​വ​ത്തി​ൽ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ന്ന സം​ശ​യം ആ​ദ്യം മു​ത​ലേ ഉ​യ​ർ​ന്നെ​ങ്കി​ലും സം​ഭ​വം ല​ഘൂ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ കൊ​ണ്ടെ​ത്തി​ച്ച​തി​ന് പി​ന്നി​ൽ ഈ ​ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ലാ​യിരുന്നു.
സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഉ​ന്ന​ത പോ​ലീ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ് ആ​ദ്യം മു​ഖ്യ​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര വ​കു​പ്പും സ്വീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തേക്കാൾ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​മാ​ണ് ന​ല്ല​തെ​ന്ന നി​ല​പാ​ട് ഈ ​ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ന്നാ​ൽ അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ ചോ​രു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​വ​ർ എ​തി​ർ​ത്ത​ത്. എ​ന്നാ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ന്നാ​ൽ യു​വ​തി​യെ  ചോ​ദ്യം ചെ​യ്യേ​ണ്ടി വ​രു​ം. കൂടാതെ മാധ്യമ സ്ഥാ​പ​ന​ത്തി​ലേ​ക്കും അ​ന്വേ​ഷ​ണം നീ​ങ്ങേ​ണ്ടി വ​രും. ഇ​തി​നു ത​ട​യി​ടാ​നാണ് ത​ന്ത്ര​പൂ​ർ​വം ഈ ​ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ഒഴിവാക്കിയത്.

വാ​ർ​ത്ത വ​ന്ന ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ആ​രും പ​രാ​തി​യു​മാ​യി വ​രാ​ത്ത​തും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇം​ഗിത​ത്തി​ന് അ​നു​സ​രി​ച്ച് കാ​ര്യ​ങ്ങ​ൾ നീ​ങ്ങാ​ൻ ഇ​ട​യാ​യി. എ​ന്നാ​ൽ ഇ​ന്ന​ലെ പ​രാ​തി​ക​ൾ വ​ന്ന​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് പോ​കാ​തെ കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു കൊ​ണ്ടു പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ൽ സ​മാ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ സം​ഭ​വം പെൺകെണിയാണെന്നും മ​ന്ത്രി​യെ യു​വ​തി അ​ങ്ങോ​ട്ട് നി​ര​ന്ത​രം വി​ളി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഒ​രു ദി​വ​സം മു​പ്പ​തി​ലേ​റെ ത​വ​ണ വി​ളി​ച്ചി​ട്ടു​ണ്ടെ​ന്നും ഫോ​ണ്‍ രേ​ഖ​ക​ക​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​യി. ഇ​തോ​ടെ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന നി​ല​പാ​ടി​ലേ​ക്ക് സ​ർ​ക്കാ​ർ എ​ത്തി നി​ൽ​ക്കു​ക​യാ​ണ്.

ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​വ​രെ തെ​ളി​വ് ശേ​ഖ​ര​ണം ന​ട​ത്താ​തി​രു​ന്നാ​ൽ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു പോ​കു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​രെ സം​ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും വെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്.

Related posts