പെരിഞ്ഞനം: പെരിഞ്ഞനത്ത് പനി ബാധിച്ച് മരിച്ച നന്പ്രത്ത് ശശികുമാറിന്റെ മരണം നാടിന്റെ നൊന്പരമായി. രണ്ടു പെണ്‍കുട്ടികളടക്കം നാലു സ്ത്രീകളുൾപ്പെടുന്ന നിർധന കുടംബത്തിന്റെ അത്താണിയാണ് നഷ്ടമായത്. മൂന്ന് സെന്റ് സ്ഥലത്തെ ഇടിഞ്ഞുവീഴാറായ ഒറ്റമുറി വീട്ടിലാണ് അമ്മ ഭാർഗവിയും ഭാര്യ അന്പിളിയും മക്കളായ അതുല്യ, അർച്ചന എന്നിവരുമുൾപ്പെടുന്ന ശശികുമാറിന്റെ കുടംബം താമസിക്കുന്നത്.
നേരത്തെ ഓട്ടോ ഡ്രൈവറായിരുന്ന ശശികുമാർ പതിനഞ്ച് വർഷത്തോളമായി പെരിഞ്ഞനത്തെ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. ശശികുമാറിന്റെ തുച്ചമായ ശന്പളമായിരുന്നു കുടംബത്തിന്റെ ഏക ആശ്രയം. പനി ബാധിച്ച് കിടപ്പിലായ ശശികുമാർ ഡോക്ടറെ കാണാൻ മടി കാണിച്ചത് കുടംബത്തിനു തന്നെ വിനയായി. അവശനായി ആശുത്രിയിലെത്തിക്കുന്പോഴേക്കും കുംബത്തെ തനിച്ചാക്കി ശശികുമാർ യാത്രയായിരുന്നു.
നാലാളുകൾ കയറിയാൽ നിറയുന്ന വീടിനുള്ളിൽ മൃതദേഹമെത്തിച്ചപ്പോൾ അണപൊട്ടിയ തേങ്ങലുകൾക്ക് മുന്നിൽ നിസഹായരായി നിൽക്കാ നേ മറ്റുള്ളവർക്കു കഴിഞ്ഞുള്ളൂ. ആകെയുള്ള മൂന്ന് സെന്റ് സ്ഥലത്ത് മൃതദേഹം സംസ്കരിക്കാൻ പോലും സൗകര്യമില്ലാത്ത അവസ്ഥയായതോടെ തൊട്ടടുത്ത പറന്പിൽ ചിതയൊരുക്കുകയായിരുന്നു.
മക്കളുടെ പഠനത്തിനും കുടംബം പുലർത്തുവാനുമായി ഇനി എന്തുചെയ്യുമെന്നറിയാതെ വിഷമിക്കുന്ന ഈ കുടംബത്തെ സഹായിക്കാൻ ആരും രംഗത്തെത്തിയിട്ടില്ല. ഇ.ടി.ടൈസണ്‍ മാസ്റ്റർ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വീട്ടിലെത്തി ബന്ധുക്കളെ സമാശ്വസിപ്പിച്ചു.