ജീവിച്ചിരിക്കുന്ന പലരെയും സോഷ്യല്‍മീഡിയ കൊന്നിട്ടുണ്ട്. പലരും അവരറിയാതെ കല്യാണം പോലും കഴിപ്പിച്ചിട്ടുണ്ട്. മറ്റുചിലരെ വേര്പിരിച്ചിട്ടുമുണ്ട്. ഏറ്റവുമൊടുവില്‍ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിനിരയായത് ഐ വി ശശി-സീമ ദമ്പതികളാണ്. ഇരുവരും 37 വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് വേര്‍പിരിയുകയാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ഐ വി ശശി. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വേറേ പണിയൊന്നുമില്ലേ എന്നാണ് ഐ വി ശശി ചോദിക്കുന്നത്. ‘എന്തൊരു വിഡ്ഢിത്തമാണിത്. ഇത്രയും വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജീവിക്കുന്നു. ഇനിയാണോ വിവാഹമോചനം? ഇത്തരം മനോരോഗികളെ അവഗണിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നീണ്ട എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂന്നു ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഐ വി ശശി. ബേര്ണിംങ് ബെല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ കാസ്റ്റിങ് പൂര്‍ത്തിയായി വരുന്നതേയുള്ളൂ. ഇതിനുമുമ്പായി നടി കനിഹയാണ് സോഷ്യല്‍ മീഡിയയുടെ ‘ഡിവോഴ്സിന്’ ഇരയായത്. ഐ.വി. ശശിയുടെ വിവാഹ മോചന വാര്‍ത്ത പോലെ മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ അന്നും അത് വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ പിന്നീട് കനിഹ ഈ വാര്‍ത്ത വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി മുന്നോട്ടുവന്നിരുന്നു. അടുത്തിടെ നടന് വിജയരാഘവന്റെയും ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സാജന് പള്ളുരുത്തിയുടെയുമൊക്കെ ‘മരണവാര്‍ത്ത’ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Related posts
ഗർഭിണിയായ പ്ലസ്ടു വിദ്യാർഥിനി മരിച്ച കേസ്: ഡിഎന്‍എ ഫലം പുറത്ത്; ഗര്‍ഭസ്ഥ ശിശുവിന്റെ പിതാവ് സഹപാഠി തന്നെയെന്ന് റിപ്പോർട്ട്
പത്തനംതിട്ട: ഗർഭിണിയായ പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഡിഎന്‍എ ഫലം പുറത്ത്. ഗര്‍ഭസ്ഥ ശിശുവിന്റെ പിതാവ് സഹപാഠി തന്നെയെന്നാണ് ഡിഎന്‍എ ഫലം....പിന്നിൽ ദുർമന്ത്രവാദം? കോതമംഗലം നെല്ലിക്കുഴിയില്‍ അതിഥിത്തൊഴിലാളിയുടെ മകൾ കൊല്ലപ്പെട്ട സംഭവം; രണ്ടാനമ്മ അറസ്റ്റിൽ; പ്രദേശവാസിയായ ദുർമന്ത്രവാദി നിരീക്ഷണത്തിൽ
കോതമംഗലം: നെല്ലിക്കുഴിയില്‍ ഉത്തർപ്രദേശ് സ്വദേശിയായ അതിഥിത്തൊഴിലാളിയുടെ മകൾ കൊല്ലപ്പെട്ടതിന് പിന്നിൽ ദുർമന്ത്രവാദവുമായി ബന്ധപ്പെട്ടെന്ന് പോലീസ് സംശയം.കേസിൽ കുട്ടിയുടെ രണ്ടാനമ്മയെ പോലീസ് ഇന്നലെ...ലഹരിക്കായി മരുന്നുകടത്ത്; ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന 100 രൂപയുടെ മരുന്ന് വിറ്റിരുന്നത് 600 രൂപയ്ക്ക്; വിൽപന പൂർണമായും ഓൺലൈൻവഴി
പാലാ: ലഹരിക്കായി ഉപയോഗിക്കുന്ന 100 കുപ്പി മരുന്ന് കടത്തികൊണ്ടുവരുന്നതിനിടയില് പാലാ എക്സൈസ് അധികൃതര്‍ പിടിച്ചെടുത്തു. സംഭവത്തില്‍ പാലാ കടപ്പാട്ടൂര്‍ സ്വദേശി കാര്‍ത്തിക്...