ന്യൂഡൽഹി: പുതിയ കാർഷിക നയം പഠിക്കുന്നതിനായി സുപ്രീം കോടതി രൂപീകരിച്ച നാലംഗ വിദഗ്ധ സമിതിക്കെതിരെ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ രംഗത്ത്.
“കാര്‍ഷിക ബില്ലുകള്‍ പിന്തുണയ്ക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ എങ്ങനെ കണ്ടെത്താം..? അത് അവര്‍ കൈകാര്യം ചെയ്തു’-സമിതി രൂപീകരണത്തെക്കുറിച്ച് തരൂർ പറഞ്ഞു.
പുതിയ കാർഷിക നയങ്ങളെ അനുകൂലിക്കുന്നവരിൽ നിന്ന് എങ്ങനെയാണ് ഒരു പരിഹാരം ഉണ്ടാവുകയെന്നും തരൂർ ചോദിച്ചു.