പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌റ്റേറ്റ്സ്മാന്‍ അല്ല മറിച്ച് സെയില്‍സ്മാനാണെന്ന പരിഹാസവുമായി ശശി തരൂര്‍. ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോദി സ്‌റ്റേറ്റ്സ്മാനല്ല, സെയില്‍സ്മാനാണ്. ഈ സെയില്‍സ്മാന്‍ നല്‍കുന്ന സമ്മാനം വീട്ടിലെത്തി തുറന്നു നോക്കുമ്പോള്‍ കാലിപ്പൊതിയാണ് കാണാന്‍ കഴിയുക. ഇനിയും ജനങ്ങള്‍ ഇത്തരം സമ്മാനങ്ങള്‍ സ്വീകരിക്കില്ല’. ശശി തരൂര്‍ പറഞ്ഞു.
‘മുന്‍ തിരഞ്ഞെടുപ്പുകളില്‍ മോദി തരംഗം ബിജെപിക്ക് ഗുണം ചെയ്തിട്ടുണ്ട്. എന്നാല്‍, മോദിയുടെ വാക്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നശിച്ചു. അതിനുള്ള തെളിവാണ് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകള്‍. എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ജനവിധി കോണ്‍ഗ്രസിനൊപ്പമാണ്. ഒരു ലക്ഷം വോട്ടുകളുടെ മാര്‍ജിനില്‍ ബിജെപി ജയിച്ച സീറ്റുകളാണ് ഇപ്പോള്‍ രണ്ടു ലക്ഷം വോട്ടിന്റെ മാര്‍ജിനില്‍ കോണ്‍ഗ്രസ് തിരിച്ച് പിടിക്കുന്നത്.
ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് ഡി വിജയകുമാര്‍ വിജയിക്കുമ്പോള്‍ അത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടുള്ള ജനങ്ങളുടെ വിയോജിപ്പായിരിക്കും. അതോടൊപ്പം കേന്ദ്രത്തിന്റെ വര്‍ഗീയ രാഷ്ട്രീയത്തോടും സാമ്പത്തികനയങ്ങളോടുമുള്ള എതിര്‍പ്പുമായിരിക്കും’. ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.